ഇന്നലത്തെ ഒരു കാഴ്ച വല്ലാതെ ഉലച്ചു കളഞ്ഞു..എന്തെന്നല്ലേ ? പറയാo…………….Sudeep Edat Payyanur

അൻപതിനു മേൽ പ്രായം വരുന്ന സ്ത്രീ..കാഴ്ച ഇല്ല എന്നു തന്നെ പറയാo..കാലു മുഴുവൻ നീരു വച്ച് വീർത്തിരിക്കുന്നു..നടക്കാൻ വയ്യ..ശബ്ദവുo തിരിയില്ല..ആകാരസൗഷ്ഠവവുമില്ല.
പക്ഷേ അവരുടെ കൈപിടിച്ചു നടത്തുന്ന അറുപതുകാരൻ..കൊച്ചുകുഞ്ഞിനെയെന്നപോലെ പരിചരിച്ച് സംരക്ഷിക്കുന്നു..അവർക്കിഷ്ടമുളള സാധനങ്ങൾ വരുത്തി വായിൽ വച്ച് കൊടുക്കുന്നതുo അവരെ കൈപിടിച്ചു നടത്തുന്നതുമൊക്കെ കണ്ട് കടക്കാരനോടന്വേഷിച്ചപ്പോളാണ് കൂടുതൽ കഥകളറിഞ്ഞത്…ഇത് സ്ഥിരം കാഴ്ചയാത്രേ.ബിസിനസ്സുകാരനായ ഭർത്താവ്.ജോലിക്കാരിയായ ഭാര്യ.രണ്ടു കുട്ടികൾ. അതായിരുന്നു ആ കുടുoബം.മകൻ ശാസ്ത്രജ്ഞൻ..മകൾ വിവാഹിതയായി ബിസിനസ്സ് മേഖലയിൽ ഭർത്താവിനൊപ്പം.രോഗബാധിതയായപ്പോൾ ഭാര്യയുടെ ശുശ്രൂഷ മുഴുവൻ അയാളേറ്റെടുത്തു..മക്കൾ നോക്കിക്കൊളളാമെന്നേറ്റിട്ടുo അയാൾ വഴങ്ങിയില്ല..
അയാളുടെ പ്രണയം അവൾ മാത്രം…
അയാളിന്നുo ജീവൻറെ ജീവനായി അവളെ തഴുകുന്നു..അയാൾ കൂടെയുളളതു കൊണ്ടാവുo അവളുo ഊർജ്ജ്വസ്വലയായിരിക്കുന്നത്..
അർത്ഥവത്തായ ഈ പ്രണയം അറിഞ്ഞപ്പോൾ അതൊന്നു പങ്കു വയ്ക്കണമെന്ന് തോന്നി..
കൂടെയുളളവരുടെ പണമോ സൗന്ദര്യമോ ഒക്കെ കുറഞ്ഞാൽ അല്ലെങ്കിൽ രോഗിയായാൽ അതുമല്ലെങ്കിൽ അവർ സ്റ്റാറ്റസിനു യോജിക്കാതെ വന്നാൽ ഉപേക്ഷിച്ച് സ്വന്തം നേട്ടത്തിനായി പായുന്ന ഇന്നിൽ ഇതൊരത്ഭുതം..പ്രത്യേകിച്ച് അതൊരു പുരുഷനുo കൂടിയാണെന്നതിൽ…
പേരറിയാത്ത ഹേ മനുജാ നിങ്ങളൊരു മഹാത്മാവ് തന്നേ…

Be the first to comment

Leave a Reply

Your email address will not be published.


*