മരണാനന്തരം……

1.മരണം കഴിഞ്ഞാല്‍ ആത്മാവ് ഉടന്‍ തന്നെ വീണ്ടും ജനിക്കാന്‍ തയ്യാര്‍ എടുക്കുന്നു .എന്നാല്‍ അപകടമരണം ,ആയുസ് എത്തുന്നതിനു മുന്‍പേ ഉള്ള മരണം ആണ് എങ്കില്‍ നിശ്ചിത ആയുസ്സ് പൂര്‍ത്തിയാക്കുന്നത് വരെ അലഞ്ഞു തിരിയും

2.അടുത്തജന്മം എത്ര കാലത്തിനുള്ളില്‍ നടക്കും എന്ന് കൃത്യം ആയി പറയാന്‍ കഴിയില്ല .പോയ ജന്മകര്‍മങ്ങള്‍ക്ക് അനുസൃതം ആയ ശരീരം കിട്ടണം

3.ആഗ്രഹങ്ങള്‍ സാധിക്കാതെ പോയാല്‍ പുനര്‍ജന്മം നിശ്ചയം -ഗീത

4.മരണം അവസാനത്തില്‍ എന്ത് ചിന്തിക്കുന്നോ ആ രൂപം കിട്ടും

5.മരണാനന്തര ചടങ്ങുകളില്‍ ചില ഇടങ്ങളില്‍ ചെറിയ ഒരു തടി കൊണ്ടു മൂന്ന് തവണ തലയില്‍ തട്ടുന്ന രീതി ഉണ്ട് .അതോടെ ഈ ജന്മ സ്മൃതി പൂര്‍ണ്ണം ആയും ഇല്ലാതെ ആകുന്നു .അടുത്തജന്മത്തില്‍ പൂര്‍വ ഓര്‍മ്മകള്‍ ഇല്ലാതെ ജനിക്കുന്നു .

ഇത് ചെയ്തില്ല എങ്കില്‍ ചിലര്‍ക്ക് അടുത്ത ജന്മം പൂര്‍വ ജന്മം ഓര്‍ക്കുവാന്‍ ഇടയാവുന്നു .

6.ഈ ജന്മ കര്‍മങ്ങള്‍ കൂടെ അടുത്ത ജന്മം തീരുമാനിക്കുന്നു

7. പുതിയ ജന്മത്തില്‍ നെറ്റിക്കണ്ണ്‍,മൂന്നാം കണ്ണ് ഉണര്‍ത്താന്‍ കഴിഞ്ഞാല്‍ പൂര്‍വ ജന്മം അറിയുവാന്‍ കഴിയുന്നു

8,ഒരു മനുഷ്യ ആയുസ് 100 വര്‍ഷം ആകുന്നു .അതിനു മുന്‍പ് മരിക്കുന്നവര്‍ക്ക് ,ശിഷ്ട ആയുസ് കിട്ടുന്നു .എന്നാല്‍ അത് കൂടി ചേര്‍ത്താലും പരമാവധി 120 വര്‍ഷം മാത്രം -ജ്യോതിഷത്തില്‍ അങ്ങനെ ആണ് 120 എടുക്കുന്നത് .

9.ഒരു മനുഷ്യന് കുറഞ്ഞത്‌ 7 ജന്മത്തില്‍ മോക്ഷം നേടുവാന്‍ കഴിയും .അതില്‍ 4പുരുഷ ജന്മവും 3 സ്ത്രീ ജന്മവും ആകാം .അതിനാല്‍ ഏഴു തലമുറവരെ പിത്രുകര്‍മങ്ങള്‍ ചെയ്‌താല്‍ മതി .കാല ഗണന അനുസരിച്ച് ശ്രമിച്ചാല്‍ 700 വര്ഷം അല്ലെങ്കില്‍ 7 ജന്മത്തില്‍ മോക്ഷം നേടാന്‍ കഴിയുന്നു .

Be the first to comment

Leave a Reply

Your email address will not be published.


*