അമ്മയെ നിസ്സാരമായി കാണുന്നവർക്ക് ഇത് സമർപ്പിക്കുന്നു……

“ഈ മൂന്നു രൂപയും കൊണ്ട് തള്ള എങ്ങോട്ടു പോവാനാ??????

രാവിലെ തന്നെ ഓരോന്നു വന്നു വലിഞ്ഞു കേറിക്കോളും….”

കണ്ടക്ടർടെ ചെവി പൊട്ടുന്ന ശബ്ദം കേട്ടാണ് കണ്ണ് തുറന്നതു…..

“‘മര്യാദക്ക് അടുത്ത സ്റ്റോപ്പിൽ ഇറങ്ങിക്കോണം.. മനുഷ്യനെ മിനക്കെടുത്താനായിട്ടു.. ”

പത്തു അറുപത് വയസു പ്രായം വരും, തീരെ മെലിഞ്ഞ ശരീരം.. ചുക്കിചുളിഞ്ഞ കൈകൾക്ക് തീരെ ബലം തോന്നിയില്ല.. കുഴിഞ്ഞു പോയ കണ്ണുകളിൽ കണ്ണനീര് നിറഞ്ഞിരുന്നു..

“എന്റെ കയ്യിൽ ആകെ ഇതേ ഉള്ളൂ മോനെ.. കാലിനു നീര് കൂടി നടക്കാൻ വയ്യത്തോണ്ടാ..”

നാണക്കേടും നിസ്സഹായതയും കൊണ്ട് അവരുടെ ശബ്ദം ഇടറിയിരുന്നു….. 🙁

“എത്രയാ ബാക്കി?? ഞാൻ തരാം..”

പേഴ്സ് തുറന്നു അയാൾക്കു നേരെ വെച്ച് നീട്ടി…..

നന്ദിയോടെ ഉള്ള ആ സ്ത്രീയുടെ നോട്ടം കണ്ടപ്പോ ഒരു നിമിഷത്തേക്കു മരിച്ചു പോയ ‘അമ്മയെ ഓർമ്മ വന്നൂ…..

“ദൈവം നിന്നെ രക്ഷിക്കും മോനെ.. ആരേം ബുദ്ധിമുട്ടിച്ചു ശീലമില്ല.. ഗതി ഇല്ലാണ്ടായാൽ ന്താ ചെയ്യാ.. ”

കണ്ണുകൾ അമർത്തി തുടച്ചു അവരെന്നെ നോക്കി ചിരിച്ചു..

“എവിടോട്ടാ??? കണ്ടിട്ട് തീരെ വയ്യാലോ..”

നീണ്ട ഒരു നേടുവീർപ്പായിരുന്നു ആദ്യം..”എന്റെ മോനെ കാണാൻ പോവാ.. അവനും കേട്ട്യോൾക്കും ദുബായിലാ ജോലി, അവധിക്കു നാട്ടില് വന്നെന്ന് ആരോ പറഞ്ഞു കേട്ടൂ.. ”

“ഇത്രക്ക് വയ്യെങ്കിൽ മോനോട് ഇങ്ങോട്ടു വരാൻ പറഞ്ഞൂടായിരുന്നോ..”

“നാട്ടില് വന്നാലും കേട്ട്യോളുടെ വീട്ടിലെ നിക്കൂ…അവനു 4 വയ്യസുള്ളപ്പൊ അവന്റെ അച്ഛൻ പോയി..
പിന്നെ സര്‍ക്കാര്‍ ആശുപത്രിലെ തൂപ്പു ജോലി കൊണ്ടാ മോനെ പഠിപ്പിച്ചെ… പഠിച്ചു ജോലിയൊക്കെ ആയപ്പോ കൂടെ ജോലി ചെയ്തോണ്ടിരുന്ന പെണ്ണിനെ തന്നെ വിവാഹം ചെയ്തു…. അതോടെ അമ്മയെ വേണ്ടാതായി ”

അവരുടെ ശബ്ദം ഇടറി കണ്ണുകൾ നിറഞ്ഞൊഴുകി.. ബലമില്ലാത്ത മെലിഞ്ഞ കൈകൾ ബസ്സിന്റെ കമ്പിയിൽ ഒന്നൂടെ മുറുക്കി പിടിക്കാൻ നോക്കി.. ചുണ്ടുകൾ കടിച്ചു പിടിച്ചു കണ്ണുകൾ പൂട്ടി അടച്ചു..

“‘നാലാൾടെ മുന്നിൽ അമ്മയെ കാണിക്കാൻ കൊള്ളുല്ലാന്നാ അവൻ പറയുന്നേ.. അവന് നാണക്കേടാണ് പോലും.. പെൻഷൻ കാശ് കിട്ടണോണ്ട് ആരുടെയും മുന്നില് ഇരക്കാണ്ട് ജീവിക്കണ്.. ”

“‘പെറ്റ വയറല്ലേ.. ഓൻ വന്നൂന്ന് കേട്ടപ്പോ കാണാണ്ടിരിക്കാൻ വയ്യ.. വയ്യാണ്ടു ആസ്പത്രിയിൽ കിടന്നോണ്ട് കയ്യിലുണ്ടാരുന്നതൊക്കെ അങ്ങ് തീർന്നു.. ന്നാലും ബാക്കി വന്ന കാശൊണ്ടു അവനു കുറെ പലഹാരങ്ങൾ ഉണ്ടാക്കി.. ഉണ്ണിയപ്പം അവനു ജീവനാ… എത്ര തിന്നാലും കൊതി മാറില്ല.. കൊതിയൻ.. ”

അവരുടെ കണ്ണ് നിറഞ്ഞു മുഖത്തൊരു ചിരി പടർന്നു….

“‘കഴിഞ്ഞ തവണ നാട്ടില് വന്നപ്പോ കണ്ടതാ.. അന്ന് അവന്റെ കേട്ട്യോളുടെ വീട്ടാര് നേരെ ചൊവ്വെ മിണ്ടാനൂടെ സമ്മതിച്ചില്ല.. ഞാൻ പോണ പിറകെ പലഹരങ്ങളൊക്കെ കുപ്പയിലേക്ക് എടുത്തെറിഞ്ഞു..കണ്ടിട്ട് ചങ്കു പൊട്ടി പോയി മോനെ…”

” കീഴാറ്റിങ്ങൽ ആളിറങ്ങാനുണ്ടോ ???? ആളിറങ്ങിക്കേ.. ”

“”ആളിറങ്ങാനുന്ടെ… ” അവര് വേഗം ചാടി എഴുന്നേറ്റു.. ബസ് നിന്നതും താഴെ വീഴാൻ പോയ അവരെ ഞാൻ പിടിച്ചു നിർത്തി.. താഴെ പോയ കവറും വാരി കൂട്ടി അവര് ബസ്സിൽ നിന്നും ഇറങ്ങി..

ബസ് മുന്നോട്ടു പോയി.. മനസിനൊരു സമധാനമില്ല.. പെട്ടന്നാണ് തിരിച്ചു പോവാനുള്ള കാശ് പോലും അവരുടെ കയ്യിൽ ഇല്ലല്ലോന്നു ഓർത്തത്.. ഒന്നും ആലോചിച്ചില്ല.. ബസ് നിർത്താൻ പറഞ്ഞു… ചാടി ഇറങ്ങി പിറകിലേക്ക് കാലു വലിച്ചു നീട്ടി നടന്നു… കുറെ നടന്നു..

എങ്ങോട്ടായിരുക്കും പോയ്യിട്ടുണ്ടാവുക??? എവിടെ ചെന്ന് അന്വേഷിക്കും??? പെട്ടന്ന് ഗേറ്റിന്റെ മുന്നിലേക്ക് ഒരു സ്ത്രീ വന്നു വീഴുന്നത് കണ്ടു.. കൈ മുട്ട് പൊട്ടി ചോര വാർക്കുന്ന രൂപത്തിന് ആ സ്ത്രീയുടെ മുഖമായിരുന്നു..

മുറ്റം നിറയെ നിരന്നു കിടന്ന ഉണ്ണിയപ്പം എന്റെ ചങ്കിലേക്ക് തീ കോരി ഇട്ടൂ.. 🙁

ഓടി ചെന്ന് വാരി എടുത്തു ചോദിച്ചു “5 വയസ്സുള്ളപ്പൊ പോയതാ എന്റെ അമ്മാ.. പോരുന്നോ ‘അമ്മ എന്റെ കൂടെ ???

ഞാൻ കഴിച്ചില്ലേലും അമ്മയെ പട്ടിണിക്കു ഇടൂല്ല… സ്നേഹിക്കാൻ മാത്രം അറിയണൊരു ഭാര്യയും രണ്ടു കുട്ടികളും ഉണ്ടെനിക്കു.. ഒരു വയറൂടെ പോറ്റാനുള്ള ബലം എന്റെ ഈ കയ്യിനുണ്ട്.. ”

എന്റെ നെഞ്ചിലേക്ക് ചാഞ്ഞു അവര് പൊട്ടി കരഞ്ഞു… അവരുടെ കയ്യും പിടിച്ചു നടന്നപ്പോ ഈ ലോകം മുഴുവൻ കീഴടക്കിയവനെ പോലെ എനിക്ക് തോന്നി…….

അമ്മയെ നിസ്സാരമായി കാണുന്നവർക്ക് ഇത് സമർപ്പിക്കുന്നു…… 🙂

Be the first to comment

Leave a Reply

Your email address will not be published.


*